Thursday, October 10, 2013

Thursday, February 25, 2010

അനസ്


 മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാം,നടന്‍ മമ്മൂട്ടി എന്നിവര്‍ക്ക് പിന്നാലെ അമേരിക്ക അടിവസ്ത്രമുരിഞ്ഞ് പരിശോധന നടത്തിയ പ്രമുഖരുടെ ലിസ്റ്റിലേക്ക് ഇപ്പോഴിതാ ഷാറൂഖും.മുമ്പേ തന്നെ ഈ ലിസ്റ്റിലിടം പിടിച്ച പതിനായിരക്കണക്കിനു വരുന്ന മുഹമ്മദ് കുട്ടിമാരും,ഖാന്‍‌മാരും,താടിക്കാരും,തലേക്കെട്ടുകാരും ഈ ഭൂമുഖത്തുണ്ടെങ്കിലും അവരാരും 'വി.വി.ഐ.പി' കളല്ല എന്നതിനാല്‍ തന്നെ നിങ്ങളുടെ കഥന കഥകളും പറഞ്ഞ് ബൂലോകരുടെ സമയം മിനക്കെടുത്താന്‍ കഴിയില്ലെന്ന് അറിയിച്ച് കൊള്ളട്ടെ.തത്ക്കാലം ക്ഷമിക്കുക സഹിക്കുക